ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ടെ​​സ്റ്റ് ബാ​​റ്റ​​ര്‍​മാ​​രു​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഹാ​​രി ബ്രൂ​​ക്ക് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ബ്രൂ​​ക്ക് 158 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. സ​​ഹ​​താ​​രം ജോ ​​റൂ​​ട്ടി​​നെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ളി​​യാ​​ണ് ബ്രൂ​​ക്ക് ഒ​​ന്നി​​ല്‍ എ​​ത്തി​​യ​​ത്.

889 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണ് ബ്രൂ​​ക്കി​​ന്. 874 പോ​​യി​​ന്‍റു​​മാ​​യി റൂ​​ട്ട് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.
ബൗ​​ള​​ര്‍​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​സ്പ്രീ​​ത് ബും​​റ 907 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഒ​​റ്റ​​യ്ക്കു വി​​ഹ​​രി​​ക്കു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​ഗി​​സൊ റ​​ബാ​​ഡ​​യാ​​ണ് (859) ര​​ണ്ടാ​​മ​​ത്.


ഗി​​ല്ലി​​നു കു​​തി​​പ്പ്

ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 269ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 161ഉം ​​റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കി​​ലെ​​ത്തി. 15 സ്ഥാ​​നം മു​​ന്നേ​​റി ഗി​​ല്‍ (807 റേ​​റ്റിം​​ഗ്) ആ​​റാം സ്ഥാ​​നത്തേ​​ക്കു​​യ​​ര്‍​ന്നു. നാ​​ലാം റാ​​ങ്കി​​ല്‍ തു​​ടരു​​ന്ന യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ (858), ഒ​​രു സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി എ​​ട്ടി​​ലു​​ള്ള ഋ​​ഷ​​ഭ് പ​​ന്ത് (790) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ 10ലു​​ള്ള മ​​റ്റ് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍​മാ​​ര്‍. ഇം​​ഗ്ല​​ണ്ട് കീ​​പ്പ​​ര്‍ ജെ​​മി സ്മി​​ത്ത് 16 സ്ഥാ​​നം മു​​ന്നേ​​റി 10ല്‍ ​​എ​​ത്തി.