ലോഡ്സില്‍ ബുംറ കളിക്കും
Monday, July 7, 2025 11:29 PM IST
ലണ്ടന്‍: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുന്നു. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേ ലോഡ്സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സൂചിപ്പിച്ചു.
ജോലിഭാരം കണക്കിലെടുത്ത് ബുംറയ്ക്ക് ബിര്‍മിംഗ്ഹാമിലെ രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു.