സിന്നര്‍, മുന്നോട്ട്
Saturday, August 30, 2025 1:52 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍, മൂന്നാം നമ്പര്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍. ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-2, 6-2.
ഒമ്പതാം സീഡായ റഷ്യയുടെ കാരന് ഖാചനോവിനെ രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ കാമില്‍ മജ്ചര്സാക് അട്ടിമറിച്ചു. വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, ജപ്പാന്റെ 23-ാം സീഡ് താരം നവോമി ഒസാക്ക, മൂന്നാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ്, അമാന്‍ഡ അനിസിമോവ തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലേക്കു മുന്നേറി.
ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ കീഴടക്കിയാണ് കൊക്കൊ ഗൗഫ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 7-6 (7-5), 6-2.