നെയ്മര്‍, വിനീഷ്യസ് ഔട്ട്
Wednesday, August 27, 2025 2:59 AM IST
ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് യോഗ്യത ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങളില്‍ നെയ്മര്‍, വിനീഷ്യസ് ജൂണിയര്‍ എന്നിവരില്ലാതെ ബ്രസീല്‍ ഇറങ്ങും.
ചിലി, ബൊളീവിയ ടീമുകള്‍ക്കെതിരേ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 23 അംഗ ടീമിന്റെ മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിച്ചു. 2023 ഒക്ടോബറിനുശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല.