ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​സി​സി, എ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പോ​രാ​ട്ട​ങ്ങ​ൾ​ക്കു സ​മ്മ​തം​മൂ​ളി കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം.

ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള പ​​ര​​ന്പ​​ര​​ക​​ൾ ന​​​​ട​​​​ത്തി​​​​ല്ല. ഇ​​​​ന്ത്യ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ത്സ​​​​രം ക​​​​ളി​​​​ക്കി​​​​ല്ല. പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​ക​​ളി​​ല​​ട​​​​ക്കം ഇ​​ന്ത്യ പ​​ങ്കെ​​ടു​​ക്കും. എ​​​​ന്നാ​​​​ൽ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ ഭാ​​​​ഗ​​​​മാ​​​​കു​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ കാ​​​​യി​​​​ക മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല.

സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പു​​​​രു​​​​ഷ ടീം ​​ഏ​​​​ഷ്യ ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റും ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ വ​​​​നി​​​​ത ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പും ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ബ​​​​ഹു​​​​രാ​​ഷ്‌​​ട്ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻകാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

സെ​​​​പ്റ്റം​​​​ബ​​​​ർ 14നാ​​​​ണ് ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ പോ​​​​ര​​​​ടി​​​​ക്കു​​​​ന്ന ഏ​​​​ഷ്യ ക​​​​പ്പ് യു​​​​എ​​​​ഇ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​രേ ഗ്രൂ​​​​പ്പി​​​​ലാ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ൽ പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​ണി​​​​ത്.


പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​മാ​​​​യു​​​​ള്ള എ​​​​ല്ലാ കാ​​​​യി​​​​ക ബ​​​​ന്ധ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ജൂ​​​​ലൈ​​​​യി​​​​ൽ വേ​​​​ൾ​​​​ഡ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഓ​​​​ഫ് ലെ​​​​ജ​​​​ൻ​​​​ഡ്സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​രം ഇ​​ന്ത്യ​​ൻ വെ​​റ്റ​​റ​​ൻ താ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.

2012ന് ​​​​ശേ​​​​ഷം ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​രു ഫോ​​​​ർ​​​​മാ​​​​റ്റി​​​​ലും ക്രി​​ക്ക​​റ്റ് പ​​​​ര​​​​ന്പ​​​​ര ക​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഏ​​​​ക​​​​ദി​​​​ന, ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​ലും ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​​​യി​​​​ലും ഏ​​​​ഷ്യാ ക​​​​പ്പി​​​​ലും നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ഏ​​​​റ്റു​​​​മു​​​​ട്ടി. ഐ​​​​സി​​​​സി, ഏ​​​​ഷ്യ​​​​ൻ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ച​​​​ത്.

2016 ട്വ​​​​ന്‍റി-20 ലോ​​​​ക ക​​​​പ്പി​​​​നും 2023 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക ക​​​​പ്പി​​​​നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ടീം ​​ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, 2025 ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഇ​​​​ന്ത്യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ല്ല.

ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ന്ന സെ​​​​മി​​​​ഫൈ​​​​ന​​​​ൽ, ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ദു​​​​ബാ​​​​യ് വേ​​​​ദി​​​​യാ​​​​യി. 2024-27ൽ ​​​​ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ- പാ​​​​ക്കി​​​​സ്ഥാ​​​​ൻ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഹൈ​​​​ബ്രി​​​​ഡ് മാ​​​​തൃ​​​​ക​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​ൻ ബി​​​​സി​​​​സി​​​​ഐ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡും ത​​​​മ്മി​​​​ൽ നേ​​​​ര​​​​ത്തേ ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​രു​​​​ന്നു.