സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റ് ; മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളിന് കിരീടം
Friday, August 22, 2025 1:02 AM IST
കൊച്ചി: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സിബിഎസ്ഇ സ്കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളിന് ഓവറോള്‍ കിരീടം.
രണ്ടു ദിവസമായി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മീറ്റില്‍ 237 പോയിന്റോടെയാണ് കാര്‍മല്‍ വീണ്ടും ചാമ്പ്യന്മാരായത്. 182 പോയിന്റുമായി വടുതല ചിന്മയ വിദ്യാലയ ഫസ്റ്റ് റണ്ണറപ്പും 142 പോയിന്റോടെ സെന്റ് പീറ്റേഴ്സ് കടയിരുപ്പ് സെക്കൻഡ് റണ്ണറപ്പുമായി.
പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലും ആതിഥേയരായ എറണാകുളം ജില്ലയിലെ സ്കൂളുകളാണ്. കൂടുതല്‍ പോയിന്റ് നേടിയ ജില്ലകളുടെ പട്ടികയില്‍ എറണാകുളമാണ് മുന്നില്‍. (1209). ഇടുക്കി (245)യും തിരുവനന്തപുരം (127) യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിലുണ്ട്. ഒന്‍പത് ഇനങ്ങളിലായി 33 സ്കൂളുകളാണ് മാറ്റുരച്ചത്.