പിഎസ്ജി ജയം
Monday, August 18, 2025 11:50 PM IST
നാന്റ്സ്: യുവേഫ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ് ജേതാക്കളായ പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനു ജയത്തോടെ തുടക്കമിട്ടു.
2025-26 സീസണ് ഫ്രഞ്ച് ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പിഎസ്ജി 1-0നു നാന്റ്സിനെ തോല്‍പ്പിച്ചു. വിറ്റിഞ്ഞ നേടിയ ഗോളിലാണ് ജയം.