പരമ്പര പ്രോട്ടീസിന്
Saturday, August 23, 2025 2:51 AM IST
മക്കെ (ഓസ്ട്രേലിയ): ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണിത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 277. ഓസ്ട്രേലിയ 37.4 ഓവറില്‍ 193. ആദ്യ മത്സരത്തില്‍ പ്രോട്ടീസ് 98 റണ്‍സിന്റെ ജയം നേടിയിരുന്നു. മൂന്നാം മത്സരം 24നു നടക്കും.
278 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയെ എറിഞ്ഞിട്ടത് ലുന്‍ഗി എന്‍ഗിഡിയായിരുന്നു. 8.4 ഓവറില്‍ 42 റണ്‍സ് വഴങ്ങി എന്‍ഗിഡി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചും എന്‍ഗിഡിയാണ്.