ഇന്ത്യൻ സഖ്യത്തിന് വെങ്കലം
Thursday, August 21, 2025 2:52 AM IST
ഷിംകെന്റ്: ഏഷ്യൻ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് 10 മീറ്റർ എയർ പിസ്റ്റളിൽ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ സുരുചി സിംഗ്- സൗരഭ് ചൗധരി സഖ്യത്തിന് വെങ്കല മെഡൽ.
യോഗ്യതാ റൗണ്ടിൽ 578 പോയിന്റുമായി അഞ്ചാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇരുവരും മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് സ്വർണ മെഡൽ കൈവിട്ടത്. കസാക്കിസ്ഥാനിലെ ഷിംകെന്റിലായിരുന്നു മത്സരം.