ഇന്ത്യ എ തോറ്റു
Monday, August 18, 2025 1:25 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ എക്കെതിരായ പരന്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യൻ വനിത എ ടീമിന് നിരാശ. മൂന്നാം ഏകദിനത്തിൽ ഒന്‍പതു വിക്കറ്റിന്റെ തോൽവി. അലീസ ഹീലിയുടെ (137*) തകർപ്പൻ സെഞ്ചുറിയാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്.
സ്കോർ: ഇന്ത്യ എ: 47.4 ഓവറിൽ 216 റണ്‍സ്. ഓസ്ട്രേലിയ എ: 27.5 ഓവറിൽ 222/1. ഇന്ത്യ 2-1നു പരന്പര നേടി.