ഹാലണ്ട് സിറ്റി
Monday, August 18, 2025 1:25 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയത്തുടക്കം. എര്‍ലിംഗ് ഹാലണ്ട് ഇരട്ടഗോള്‍ നേടിയ (34’, 61’) മത്സരത്തില്‍ 4-0ന് വൂള്‍വ്സിനെ സിറ്റി തോല്‍പ്പിച്ചു. റിച്ചാര്ലിസണ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് ബേണ്‍ലിയെ കീഴടക്കി.