വയ്യക്കാനോ, വിയ്യറയൽ ജയിച്ചു
Sunday, August 17, 2025 12:11 AM IST
ജിറോണ: 2025-26 ലാ ലിഗ ഫുട്ബോൾ സീസണിന്റെ ആദ്യ ദിവസം ജിറോണ സ്വന്തം കളത്തിൽ തോറ്റു. റയോ വയ്യക്കാനോ 3-1ന് ജിറോണയെ തകർത്തു.
മറ്റൊരു മത്സരത്തിൽ, 24 വർഷങ്ങൾക്കുശേഷം ലാ ലിഗയിൽ തിരിച്ചെത്തിയ റയൽ ഒവീഡോ തിരിച്ചുവരവ് മനോഹരമാക്കാനായില്ല. എതിരില്ലാത്ത രണ്ടു ഗോളിനു വിയ്യറയലാണ് ഒവീഡോയെ തോൽപ്പിച്ചത്.