ചെ​​ന്നൈ: ഇ​​ന്ത്യ​​യു​​ടെ 89-ാം ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യി ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ എ​​സ്. രോ​​ഹി​​ത് കൃ​​ഷ്ണ. ക​​സാ​​ക്കി​​സ്ഥാ​​നി​​ല്‍ ന​​ട​​ന്ന അ​​ല്‍​മാ​​ട്ടി മാ​​സ്റ്റേ​​ഴ്‌​​സ് ഖൊ​​നേ​​വ് ക​​പ്പ് ചെ​​സ് ജ​​യി​​ച്ചാ​​ണ് 19കാ​​ര​​നാ​​യ രോ​​ഹി​​ത് കൃ​​ഷ്ണ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ പ​​ദ​​വി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2022 മു​​ത​​ല്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ മാ​​സ്റ്റ​​റാ​​യി​​രു​​ന്നു രോ​​ഹി​​ത്.


വി​​ശ്വ​​നാ​​ഥ​​ന്‍ ആ​​ന​​ന്ദാ​​ണ് (1988) ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ പ​​ദ​​വി​​യി​​ലെ​​ത്തി​​യ ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​ന്‍. ഫി​​ഡെ വ​​നി​​താ ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ ദി​​വ്യ ദേ​​ശ്മു​​ഖാ​​ണ് ഇ​​ന്ത്യ​​യു​​ടെ 88-ാം ജി​​എം. ഇ​​ന്ത്യ​​ക്ക് 89 ഗ്രാ​​ന്‍​ഡ്മാ​​സ്റ്റേ​​ഴ്‌​​സ് ഉ​​ള്ള​​തി​​ല്‍ നാ​​ലു​​പേ​​ര്‍ വ​​നി​​ത​​ക​​ളാ​​ണ്.