ബാസ്കറ്റ് ഫൈനല്‍
Sunday, August 10, 2025 2:54 AM IST
ആലപ്പുഴ: അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള് കേരള സ്കൂള്‍ ബാസ്കറ്റ്ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവ. എച്ച്എസ്എസ് കുന്നംകുളം, സെന്റ് എഫ്രേംസ് മാന്നാനം ടീമുകള്‍ ഫൈനലില്‍.
സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെ കീഴടക്കിയാണ് സെന്റ് എഫ്രേംസ് ഫൈനലിലെത്തിയത്. സ്കോര്‍: 56-28. തിരുവനന്തപുരം സെന്റ്. ജോസഫ്സിനെയാണ് ഗവ. എച്ച്എസ്എസ് കുന്നംകുളം സെമിയില്‍ തോല്‍പ്പിച്ചത് (74-58).
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രൊവിഡന്‍സ് കോഴിക്കോട്, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, എറണാകുളം സെന്റ് തെരേസാസ് ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.