റൈഫി കൊച്ചി കോച്ച്
Thursday, August 7, 2025 11:02 PM IST
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഹെഡ് കോച്ചായി മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ താരം റൈഫി വിന്‍സെന്റ് ഗോമസിനെ നിയമിച്ചു.
സി.എം. ദീപക്കാണ് കോച്ചിംഗ് ഡയറക്ടര്‍. എ.ടി. രാജാമണി, സനുത് ഇബ്രാഹിം, എസ്. അനീഷ് എന്നിവരാണ് മറ്റു പരിശീലകര്‍.
പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായിരുന്ന റൈഫി, രാജസ്ഥാന് റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.