ഗില്ലും ബ്രൂക്കും താരങ്ങള്‍
Monday, August 4, 2025 11:38 PM IST
ലണ്ടന്‍: ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ താരങ്ങളായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് ടെസ്റ്റില്‍നിന്ന് നാല് സെഞ്ചുറിയടക്കം (ഒരു ഡബിള്‍ സെഞ്ചുറി) 754 റണ്‍സുമായി ഗില്ലാണ് ടോപ് സ്കോറര്‍. രണ്ട് സെഞ്ചുറിയുള്‍പ്പെടെ 481 റണ്‍സ് ഹാരി ബ്രൂക്കും സ്വന്തമാക്കി.