ഫിബ ഏഷ്യ കപ്പ് അഞ്ചിന്
Saturday, August 2, 2025 3:10 AM IST
റിയാദ്: 2025 ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അഞ്ച് മുതല്‍ സൗദി അറേബ്യയില്‍. 31-ാം ഏഷ്യ കപ്പില്‍ 16 ടീമുകള്‍ പങ്കെടുക്കും.
ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചിന് ജോര്‍ദാന്‍ എതിരേയാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നാണ് ഈ പോരാട്ടം. ഏഴിന് ചൈന, ഒന്‍പതിന് സൗദി അറേബ്യ ടീമുകളെയും ഇന്ത്യ നേരിടും.