ലൂര്‍ദിയന്‍ ട്രോഫി ക്വാര്‍ട്ടര്‍
Wednesday, July 30, 2025 11:02 PM IST
കോട്ടയം: 20-ാമത് ലൂര്‍ദിയന്‍ ട്രോഫി ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രമായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലൂര്‍ദിയന്‍, കുര്യനാട് സെന്റ് ആന്‍സ്, സില്‍വര്‍ ഹില്‍ കോഴിക്കോട്, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ, കിളിമല സേക്രഡ് ഹാര്‍ട്ട്, ചങ്ങനാശേരി എകെഎം, വാഴക്കുളം കാര്‍മല്‍ എന്നിവ ക്വാർട്ടറിൽ.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എച്ച് മൗണ്ട് കോട്ടയം, എസ്എച്ച് ചങ്ങനാശേരി, മൗണ്ട് കാര്‍മല്‍ കോട്ടയം, സെന്റ് മൈക്കിള്‍സ് ആലപ്പുഴ, സില്‍വര്‍ ഹില്‍ കോഴിക്കോട്, ലിറ്റില്‍ ഫ്ളവര്‍ കൊരട്ടി, പ്രൊവിഡന്‍സ് കോഴിക്കോട്, ജോതിനികേതന് ആലപ്പുഴ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.