ലിയോണിനു റിക്കാര്‍ഡ്
Wednesday, July 30, 2025 11:02 PM IST
സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് ലോക റിക്കാര്‍ഡ് കുറിച്ചു.
പുരുഷ വിഭാഗം വ്യക്തിഗത മെഡ്ലെയില് 1:52.69 സെക്കന്‍ഡില്‍ നീന്തിക്കയറിയാണ് ലിയോണ്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെമി ഫൈനലിലായിരുന്നു ഈ 23കാരന്റെ റിക്കാര്‍ഡ് പ്രകടനം. 2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്.
2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ലിയോണ്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമുണ്ട്.