തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക​​​ളു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​ന് വി​​​രാ​​​മ​​​മി​​​ട്ട് കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം സീ​​​സ​​​ണി​​​ലെ സ​​​മ്പൂ​​​ര്‍​ണ മ​​​ത്സ​​​ര​​​ക്ര​​​മം പ്ര​​​ഖ്യാ​​​പി​​​ച്ചു. ദി​​​വ​​​സ​​​വും ര​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വീ​​​ത​​​മാ​​​ണു ന​​​ട​​​ക്കു​​​ക.

ഓ​​​ഗ​​​സ്റ്റ് 21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ടൂ​​​ര്‍​ണ​​​മെ​ന്‍റ് സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന ഗം​​​ഭീ​​​ര ഫൈ​​​ന​​​ലോ​​​ടെ സ​​​മാ​​​പി​​​ക്കും. ഏ​​​രീ​​​സ് കൊ​​​ല്ലം സെ​​​യി​​​ലേ​​​ഴ്‌​​​സ്, കാ​​​ലി​​​ക്കട്ട്‌ ഗ്ലോ​​​ബ്സ്റ്റാ​​​ര്‍​സ്, അ​​​ദാ​​​നി ട്രി​​​വാ​​​ന്‍​ഡ്രം റോ​​​യ​​​ല്‍​സ്, കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്‌​​​സ്, തൃ​​​ശൂ​​​ര്‍ ടൈ​​​റ്റ​​​ന്‍​സ്, ആ​​​ല​​​പ്പി റി​​​പ്പി​​​ള്‍​സ് എ​​​ന്നീ പ്ര​​​മു​​​ഖ ടീ​​​മു​​​ക​​​ളാ​​​ണ് കി​​​രീ​​​ട​​​ത്തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്ന​​​ത്.

ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സ​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 21ന് ​​​ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഏ​​​രീ​​​സ് കൊ​​​ല്ലം സെ​​​യി​​​ലേ​​​ഴ്‌​​​സ് കാ​​​ലി​​​ക്കട്ട്‌ ഗ്ലോ​​​ബ്സ്റ്റാ​​​ര്‍​സി​​​നെ നേ​​​രി​​​ടും. തു​​​ട​​​ര്‍​ന്ന് വൈ​​​കു​​​ന്നേ​​​രം 7.45ന് ​​​അ​​​ദാ​​​നി ട്രി​​​വാ​​​ന്‍​ഡ്രം റോ​​​യ​​​ല്‍​സ് കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്‌​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടും. സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലു​​​വ​​​രെ നീ​​​ളു​​ന്നതാ​ണ് ലീ​ഗ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍.


ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ആ​​​ദ്യ നാ​​​ല് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തു​​​ന്ന ടീ​​​മു​​​ക​​​ള്‍ നോ​​​ക്കൗ​​​ട്ട് ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടും.

സെ​​​പ്റ്റം​​​ബ​​​ര്‍ അ​​​ഞ്ചി​​​നാ​​​ണ് സെ​​​മി ഫൈ​​​ന​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ക. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര്‍ നാ​​​ലാം സ്ഥാ​​​ന​​​ക്കാ​​​രെ നേ​​​രി​​​ടും. അ​​​ന്നേ ദി​​​വ​​​സം വൈ​​​കി​​​ട്ട് 6.45ന് ​​​ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ര്‍ ത​​​മ്മി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ടും. ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ള്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​റി​​​ന് വൈ​​​കു​​​ന്നേ​​​രം 6.45ന് ​​​ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ലി​​​ല്‍ കി​​​രീ​​​ട​​​ത്തി​​​നാ​​​യി പോ​​​രാ​​​ടും.