പവര്‍ഫുള്‍ സിന്ധു
Thursday, July 24, 2025 12:51 AM IST
ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന്റെ അട്ടിമറി മുന്നേറ്റം. ആറാം സീഡായ ജാപ്പനീസ് താരം ടോമോക്ക മിയാസാക്കിയെ കീഴടക്കി സിന്ധു പ്രീക്വാര്‍ട്ടറില്‍; 21-15, 8-21, 21-17.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി പ്രീക്വാര്‍ട്ടറില്‍. ജപ്പാന്റെ കെനിയ മിത്സുഹാഷി - ഹിരോക്കി ഒകാമുറ സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടക്കിയത്. സ്കോര്‍: 21-13, 21-9.