മാസ് മെസി
Monday, July 21, 2025 2:21 AM IST
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തിളങ്ങിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ഏകപക്ഷീയ ജയം.
മെസി രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത മത്സരത്തില്‍ ഇന്റര്‍ മയാമി 5-1ന് ന്യൂയോര്‍ക്ക് റെഡ് ബുള്ളിനെ കീഴടക്കി. 60, 75 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍.
സിആർ7നെ മറികടന്നു
ഏഴു മത്സരത്തിനിടെ മെസിയുടെ ആറാം ഡബിള്‍ ഗോള്‍ നേട്ടമാണ്. 18 ഗോളുമായി ടോപ് സ്കോറര്‍ പട്ടികയുടെ തലപ്പത്തും മെസി എത്തി. പെനാല്‍റ്റി ഒഴികെയുള്ള എക്കാലത്തെയും ഗോള്‍ വേട്ടയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ (763) പിന്തള്ളി മെസി (764) ഒന്നാം സ്ഥാനം സ്വന്തമാക്കി.