ഇംഗ്ലണ്ടിനു സ്ലോ ഓവര്‍ പിഴ
Thursday, July 17, 2025 2:04 AM IST
ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ സ്ലോ ഓവറിന്റെ പേരില്‍ ഇംഗ്ലണ്ട് ടീമിനു പിഴ. ലോഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യയെ 22 റണ്‍സിന് ഇംഗ്ലണ്ട് കീഴടക്കിയിരുന്നു.
മാച്ച് ഫീസിന്റെ 10 ശതമാനം പിഴയ്ക്കൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റും ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിനു തിരിച്ചടിയായി.
24 പോയിന്റില്‍നിന്ന് 22ലേക്ക് ചുരുങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനം 66.67ല്‍നിന്ന് 61.11 ആയി. ഇതോടെ ടേബിളില്‍ രണ്ടില്‍നിന്ന് മൂന്നിലേക്കും ഇംഗ്ലണ്ട് ഇറങ്ങി.