സലാം പറഞ്ഞ് മോഡ്രിച്ച്
Friday, July 11, 2025 2:50 AM IST
ഈസ്റ്റ് റൂഥര്‍ഫോഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിനോട് യാത്രപറഞ്ഞ് ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച്. 2012 മുതല്‍ റയലിന്റെ താരമായിരുന്നു 39കാരനായ മോഡ്രിച്ച്.
ഫിഫ 2025 ക്ലബ് ഫുട്ബോളിനുശേഷം റയലിനോടു വിടപറഞ്ഞ്, ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. ക്ലബ് ലോകകപ്പ് സെമിയില്‍ പിഎസ്ജിയോട് 4-0നു പരാജയപ്പെട്ടതാണ് റയലിനൊപ്പം മോഡ്രിച്ചിന്റെ അവസാന മത്സരം.