ബ​ർ​മി​ങ്ങാം: ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം കു​റി​ച്ച് ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. നാ​ലാം ദി​നം ര​ണ്ടാം ഇ​ന്നിം​ഗ്സ് 427/6 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ഡി​ക്ല​യ​ർ ചെ​യ്തു. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ലീ​ഡു​ൾ​പ്പെ​ടെ 607 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​മാ​ണ് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ വ​ച്ച​ത്.


ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ മൂ​ന്നു വി​ക്ക​റ്റു​ക​ൾ 50 റ​ണ്‍​സി​ൽ വീ​ണു. ഇ​ന്ത്യ​ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ശു​ഭ്മാ​ൻ ഗി​ൽ (161), ഋ​ഷ​ഭ് പ​ന്ത് (65), ര​വീ​ന്ദ്ര ജ​ഡേ​ജ (69), കെ.​എ​ൽ. രാ​ഹു​ൽ (55) എ​ന്നി​വ​ർ തി​ള​ങ്ങി.

ഇം​ഗ്ല​ണ്ട് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 407 റ​ണ്‍​സാ​ണെ​ടു​ത്ത​ത്.