സാത്വിക്- ചിരാഗ് സഖ്യത്തിന് ബ്രോണ്‍സ്
Monday, September 1, 2025 1:13 AM IST
അഡിഡാസ് അരീന: ബിഡബ്ല്യുഎഫ് പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യത്തിന് വെങ്കലം.
പാരീസിൽ നടന്ന ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയാകാനുള്ള സാത്വിക്കിന്റെയും ചിരാഗ് ഷെട്ടിയുടെയും ശ്രമം ചൈനയുടെ ചെൻ ബോ യാങ്- ലിയു യിയോ സഖ്യത്തിനു മുന്നിൽ വീണുടഞ്ഞു. 62 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-18, 21-12 സ്കോറിന് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടു.