ഹി​​സോ​​ര്‍ (ത​​ജി​​ക്കി​​സ്ഥാ​​ന്‍): സെ​​ന്‍​ട്ര​​ല്‍ ഏ​​ഷ്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ (കാ​​ഫ) 2025 ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​ന്ത്യ ഇ​​ന്നു ക​​ള​​ത്തി​​ല്‍.

പു​​തി​​യ കോ​​ച്ച് ഖാ​​ലി​​ദ് ജ​​മീ​​ലി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ടൂ​​ര്‍​ണ​​മെ​​ന്‍റാ​​ണ്. 13 വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന സ്വ​​ദേ​​ശി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നു കീ​​ഴി​​ല്‍ ന​​വ​​ജീ​​വ​​ന്‍ ല​​ക്ഷ്യം​​വ​​ച്ചാ​​ണ് നീ​​ലക്ക​​ടു​​വ​​ക​​ള്‍ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ക. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ത​​ജി​​ക്കി​​സ്ഥാ​​നാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 9.00ന് ​​ആ​​ണ് കി​​ക്കോ​​ഫ്.


ഐ​​എ​​സ്എ​​ല്‍ വ​​മ്പ​​ന്മാ​​രാ​​യ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ ത​​ങ്ങ​​ളു​​ടെ ക​​ളി​​ക്കാ​​രെ ഇ​​ന്ത്യ​​ന്‍ ക്യാ​​മ്പി​​ലേ​​ക്കു റി​​ലീ​​സ് ചെ​​യ്തി​​രു​​ന്നി​​ല്ല. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ യു​​വ​​താ​​ര​​ങ്ങ​​ള്‍​ക്കു മു​​ന്‍​തൂ​​ക്കം ന​​ല്‍​കി​​യാ​​ണ് ഖാ​​ലി​​ദ് ജ​​മീ​​ല്‍ ടീ​​മി​​നെ സ​​ജ്ജ​​മാ​​ക്കി​​യ​​ത്. പ്ര​​തി​​രോ​​ധ​​ത്തി​​ല്‍ മു​​ഹ​​മ്മ​​ദ് ഉ​​വൈ​​സ്, മ​​ധ്യ​​നി​​ര​​യി​​ല്‍ ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ന്‍, മു​​ന്നേ​​റ്റ​​ത്തി​​ല്‍ എം.​​എ​​സ്. ജി​​തി​​ന്‍ എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​ങ്ങ​​ള്‍.