ഡിബ്രൂയിന്..!
Monday, August 25, 2025 1:01 AM IST
സസ്വോലൊ: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ നാപ്പോളി ജയത്തോടെ 2025-26 സീസണിനു തുടക്കമിട്ടു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ എത്തിയ ബെല്‍ജിയം താരം ഡിബ്രൂയിന് ഫ്രീകിക്ക് ഗോള്‍ നേടിയ മത്സരത്തില്‍, നാപ്പോളി 2-0നു സസ്വോലൊയെ കീഴടക്കി. അതേസമയം, പ്രമോഷനിലൂടെ സീരി എയില്‍ എത്തിയ ക്രെമോനീസ് 2-1ന് എസി മിലാനെ അട്ടിമറിച്ചു.