സിബിഎസ്ഇ ക്ലസ്റ്റര്‍-11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
Monday, August 25, 2025 1:01 AM IST
കോട്ടയം: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂൾ ബിഷപ് ചാള്‍സ് ലെവീഞ്ഞ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച മത്സരത്തില്‍ 30ഓളം ടീമുകള്‍ പങ്കെടുത്തു.
അണ്ടര്‍ 19 ബോയ്സ് കാര്‍മൽഗിരി പബ്ലിക് സ്കൂള്‍ മൂന്നാര്‍, സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ തിരുവല്ല, സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കടയിരിപ്പ്, മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്കൂള്‍ കഞ്ഞിക്കുഴി, അണ്ടര്‍ 17 ബോയ്സ് സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ കിഴക്കമ്പലം, ഭവന്‍സ് വിദ്യാമന്ദിര്‍ ഗിരിനഗര്‍, നേവി ചില്‍ഡ്രന്‍സ് സ്കൂള്‍ കൊച്ചി എന്നീ ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ബിഷപ് ചാള്‍സ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍വഹിക്കും. ചടങ്ങില്‍ സിബിഎസ്ഇ കോട്ടയം സിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബെന്നി ജോര്‍ജ്, കെഡിബിഎ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ഏബ്രഹാം, സിബിഎസ്ഇ ഡിസ്ട്രിക്ട് ട്രെയിനിംഗ് കോ-ഓർഡിനേറ്റര്‍ ആര്. രഞ്ജിത്ത്, സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. തോമസ് പറത്താനം, ട്രസ്റ്റി സിജോ സൈമണ്‍, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
27ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും കോട്ടയം ജില്ലാ ചീഫ് ജുഡീഷല്‍ ജഡ്ജ് എച്ച്. റോഷ്നി നിര്‍വഹിക്കുമെന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് പറത്താനം അറിയിച്ചു.