സുവര്‍ണ ദിനം
Saturday, August 23, 2025 2:51 AM IST
ചെന്നൈ: 64-ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടില്‍ ഒരു സ്വര്‍ണം, ഒരു വെള്ളി, നാല് വെങ്കലം എന്നിങ്ങനെ ആറ് മെഡല്‍ എത്തി.
പുരുഷ വിഭാഗം പുരുഷ ട്രിപ്പിള്‍ ജംപില്‍ യു. കാര്‍ത്തികാണ് കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയത്. 16.44 മീറ്റര്‍ കാര്‍ത്തിക് ചാടി. 16.37 മീറ്ററുമായി അബ്ദുള്ള അബൂബക്കര്‍ കേരളത്തിനായി വെള്ളി നേടി.
പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലാസന്‍ 14.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി സി. അഞ്ജലി വെങ്കലം നേടി. 13.68 സെക്കന്‍ഡിലാണ് അഞ്ജലി ഫിനിഷ് ചെയ്തത്.
പുരുഷ-വനിതാ 4x100 മീറ്റര്‍ റിലേകളിലും കേരളം ഇന്നലെ വെങ്കല മെഡല്‍ അണിഞ്ഞു.