സർഫറാസിന് സെഞ്ചുറി
Monday, August 18, 2025 11:50 PM IST
ചെന്നൈ: ഇന്ത്യൻ ദേശീയ ടീം മധ്യനിര ബാറ്റർ സർഫറാസ് ഖാന് തകർപ്പൻ സെഞ്ചുറി. ബുചി ബാബു ട്രോഫി ടൂർണമെന്റിൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഇലവനെതിരേ സർഫറാസ് 92 പന്തിലാണ് മുംബൈക്കായി സെഞ്ചുറി നേടിയത്.
പത്ത് ഫോറും ആറ് സിക്സും സർഫറാസിന്റെ ബാറ്റിൽനിന്ന് പറന്നു. 114 പന്തിൽ 138 റണ്‍സ് നേടിയ സർഫറാസ് റിട്ടയേഡ് ഹർട്ടായി കളംവിട്ടു.