ഐഎസ്എൽ: 28നുള്ളിൽ തീരുമാനം
Saturday, August 23, 2025 2:51 AM IST
ന്യൂഡൽഹി: പ്രതിസന്ധിയിലായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവിയിൽ ഉടൻതന്നെ പ്രതിവിധി കണ്ടെത്താൻ നിർദേശവുമായി സുപ്രീംകോടതി.
ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനോടും (എഐഎഫ്എഫ്) ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിനോടും (എഫ്എസ്ഡിഎൽ) മാസ്റ്റർ റൈറ്റ്സ് കരാറിൽ (എംആർഎ) ഒരുമിച്ചിരുന്നു ചർച്ച നടത്തി പ്രതിവിധി കണ്ടെത്താനാണ് കോടതിയുടെ നിർദേശം.
കേസിൽ അടുത്ത വാദം കേൾക്കുന്ന 28നുള്ളിൽ ലീഗിന്റെ പ്രധാന ഓഹരി ഉടമകളായ ഇരുവരും കരാറിലുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബഗ്ച്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.