ഡയമണ്ട് ഹാർബർ ഫൈനലിൽ
Thursday, August 21, 2025 2:52 AM IST
കോൽക്കത്ത: ഡ്യൂറണ്ട് കപ്പ് 2025 ഫൈനലിൽ പ്രവേശിച്ച് ഡയമണ്ട് ഹാർബർ. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ 16 തവണ ചാന്പ്യൻമാരായ ഈസ്റ്റ് ബംഗാളിന് 2-1ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ഡയമണ്ട് ഹാർബറിന്റെ എതിരാളി.