ബാബര്‍, റിസ്വാന് ഔട്ട്
Monday, August 18, 2025 1:25 AM IST
കറാച്ചി: ബാബര്‍ അസം, മുഹമ്മദ് റിസ്വാന് എന്നിവരെ ഒഴിവാക്കി പാക്കിസ്ഥാന് ഏഷ്യ കപ്പ് ട്വന്റി-20 പോരാട്ടത്തിനുള്ള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി 25നുശേഷം ഇരുവരും പാക്കിസ്ഥാനുവേണ്ടി ട്വന്റി-20 കളിച്ചിട്ടില്ല. ഓള്‍റൗണ്ടര്‍ സല്മാന് അഗയാണ് ക്യാപ്റ്റന്‍.