ബാസ്കറ്റ്ബോൾ : പ്രോവിഡൻസും ക്രെസന്റ് എച്ച്എസ്എസും ജേതാക്കൾ
Sunday, August 17, 2025 12:11 AM IST
കളമശേരി: കളമശേരിയിൽ രാജഗിരിയിൽ നടന്ന 38-ാമത് ഫാ. ഫ്രാൻസിസ് സാലസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പ്രോവിഡൻസ് എച്ച്എസ്എസ് കോഴിക്കോടും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ക്രെസന്റ് മെട്രിക് സ്കൂൾ തൂത്തുക്കുടിയും ജേതാക്കളായി.
പ്രോവിഡൻസ് 57-41ന് ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തൂത്തുക്കുടിയെ തോല്പിച്ചു. ക്രെസന്റ് മെട്രിക് സ്കൂൾ തൂത്തുക്കുടി 61-55ന് സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനത്തിനെ പരാജയപ്പെടുത്തി.