കെസിഎല്ലിന് അരങ്ങുണരുന്നു
Sunday, August 17, 2025 12:11 AM IST
തിരുവനന്തപുരം: സംഗീതനിശയുടെ അകന്പടിയോടെ കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കെസിഎൽ രണ്ടാം പതിപ്പിലെ ടീമുകളുടെ ഒൗദ്യോഗിക ലോഞ്ച് നടത്തി.
ഇതിനോട് അനുബന്ധിച്ച് കെസിഎല്‍ ഭാഗ്യ ചിഹ്നങ്ങളുടെ പേരും പ്രഖ്യാപിച്ചു. 21ന് മത്സരങ്ങൾക്കു തുടക്കമാകും.ബാറ്റേന്തിയ കൊന്പൻ ‘വീരു’ എന്നും, മലമുഴക്കി വേഴാന്പൽ ‘ചാരു’ എന്നും, അറിയപ്പെടും.
ലീഗിലെ ടീമുകളുടെ കരുത്തും മത്സരവീര്യവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊന്പനായ വീരു. കെസിഎല്ലിന്റെ ആവേശം ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്ന സന്ദേശമാണ് വേഴാന്പൽ ചാരു നൽകുന്നത്. പുതിയ താരങ്ങളെ വാർത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യവും ചിഹ്നം സൂചിപ്പിക്കുന്നുണ്ട്. കളിക്കളത്തിലെ നീക്കങ്ങളെ നർമത്തോടെ കാണുന്ന കാണിയുടെ പ്രതീകമാണ് ചാക്യാർ.
ചടങ്ങിൽ കെസിഎൽ ഗവേണിംഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫി യോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തി. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎ സി.ഇ.ഒ മിനു ചിദംബരം, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, ടീം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
ഒൗദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഗായകരായ വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്നൊരുക്കിയ സംഗീത നിശയും അരങ്ങേറി.