ട്വന്റി 20 ക്രിക്കറ്റ്; ഓസീസിന് പരന്പര
Sunday, August 17, 2025 12:11 AM IST
കെയിൻസ് (ഓസ്ട്രേലിയ): ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി 20 ക്രിക്കറ്റ് പരന്പര ആതിഥേയരായ ഓസ്ട്രേലിയയ്ക്ക്. മൂന്നു മത്സരങ്ങളുടെ പരന്പര 2-1ന് ഓസീസ് സ്വന്തമാക്കി.
അവസാനത്തെ മത്സരത്തിൽ ഓസ്ട്രേലിയ ഗ്ലെൻ മാക്സ്വെല്ലിന്റെ മികവിൽ ഒരു പന്ത് മാത്രം ബാക്കിയിരിക്കേ രണ്ടു വിക്കറ്റുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ടോസ് നേടിയ ഓസീസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഡെവാൾഡ് ബ്രെവിസിന്റെ (53) മികവിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റിന് 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ പുറത്താകാതെ 62 റണ്‍സ് നേടിയ മാക് സ് വെൽ ആതിഥേയരെ വിജയത്തിലെത്തിച്ചു. മിച്ചൽ മാർഷ് 54 റണ്‍സ് നേടി.