മെസി ജയം
Monday, August 18, 2025 1:25 AM IST
ന്യൂയോര്‍ക്ക്: പരിക്കില്‍നിന്നു മുക്തനായി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയതോടെ ഇന്റര്‍ മയാമി വിജയവഴിയില്‍. മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ 3-1ന് ലോസ് ആഞ്ചലസിനെ കീഴടക്കി. സോളോ റണ്‍ ഗോള്‍ നേടുകയും ഒരു ഗോളിന് നോലുക്ക് പാസ് നല്‍കുകയും ചെയ്ത മെസിയാണ് ഇന്റര്‍ മയാമിയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.