ഇഷാൻ ഇല്ല
Monday, August 18, 2025 11:50 PM IST
മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ആദ്യ റൗണ്ട് മത്സരത്തിൽനിന്ന് ഇഷാൻ കിഷൻ പുറത്ത്. ലണ്ടനിൽ നടന്ന കൗണ്ടി ചാന്പ്യൻഷിപ്പിനിടെ പരിക്കേറ്റ ഇഷാൻ കിഷൻ പൂർണമായും മുക്തി നേടിയിട്ടില്ല.
ഇഷാന്റെ അഭാവത്തിൽ അഭിമന്യു ഈശ്വരൻ ഈസ്റ്റ് സോണിനെ നയിക്കും. 28ന് ശുഭ്മാൻ ഗില്ലിന്റെ നോർത്ത് സോണിനെതിരേയാണ് ടീമിന്റെ ആദ്യ മത്സരം.