ഗുകേഷിനു സമനില
Friday, August 22, 2025 1:02 AM IST
സെന്റ് ലൂയിസ് (യുഎസ്എ): ഇന്ത്യയുടെ ലോക ചാമ്പ്യനായ ഡി. ഗുകേഷിനെ സിങ്ക്ഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ സമനിലയില്‍ തളച്ച് വൈല്‍ഡ് കാര്‍ഡ് താരമായ അമേരിക്കയുടെ സാമുവല്‍ സെവിയന്‍.
ആദ്യ റൗണ്ടില്‍ ഗുകേഷിനെ തോല്‍പ്പിച്ച ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയും മൂന്നാം റൗണ്ടില്‍ സമനില വഴങ്ങി. ഉസ്ബക്കിസ്ഥാന്റെ നോര്ഡിബെക്ക് അബ്ദുസത്തോറോവുമായാണ് പ്രഗ്നാനന്ദ പോയിന്റ് പങ്കുവച്ചത്.