സിംഗിള്‍സ് അല്ല ഡബിള്‍സ്
Friday, August 22, 2025 1:02 AM IST
ന്യൂയോര്‍ക്ക്: പുരുഷ-വനിതാ സിംഗിള്‍സ് റാങ്കിംഗിലെ മുന്‍നിരക്കാരെ അണിനിരത്തി പരിഷ്കരിച്ച മിക്സഡ് ഡബിള്‍സ് ടെന്നീസിനെ കാറ്റില്‍പ്പറത്തി ഇറ്റലിയുടെ സാറ ഇറാനിയും ആന്‍ഡ്രിയ വാവസോറിയും യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി.
സാറയും വാവസോറിയും പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്-നോര്‍വെയുടെ കാസ്പര്‍ റൂഡ് സഖ്യത്തെയാണ് ഫൈനലില്‍ കീഴടക്കിയത്. സ്കോർ: 6-3, 5-7, 10-6.
ഒരു മില്യണ്‍ ഡോളര്‍ (8.72 കോടി രൂപ) ഒന്നാം സമ്മാനമായുള്ള ടൂര്‍ണമെന്റിലെ യഥാര്‍ഥ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടും സാറയും വാവസോറിയുമായിരുന്നു. 24മുതലാണ് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് പോരാട്ടങ്ങള്‍ തുടങ്ങുന്നത്.