ഒ.കെ. വിനീഷ് ദേശീയ ഫെൻസിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ്
Thursday, August 21, 2025 2:52 AM IST
നൈനിറ്റാൾ (ഉത്തരാഖണ്ഡ്): ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2025-29 വർഷത്തെ തെരഞ്ഞെടുപ്പിൽ ഒ.കെ. വിനീഷ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി സതേഷ് പട്ടേൽ പ്രസിഡന്റായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി രാജീവ് മേത്ത സെക്രട്ടറിയായും ഒഡീഷയിലെ ദിപേന്ദ്ര സഹൂ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ ഫെൻസിംഗ് രംഗത്ത് സജീവമായ ഒ.കെ. വിനീഷ് കേരള സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമാണ്. നിലവിൽ കേരള ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റാണ്. 52 അംഗ കമ്മിറ്റിയാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.