അത്ലറ്റിക്സിന് തുടക്കം
Thursday, August 21, 2025 2:52 AM IST
ചെന്നൈ: ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ദേശീയ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ 64-ാമത് പതിപ്പിന് തുടക്കം.
പുരുഷൻമാരുടെ 100 മീറ്ററിൽ തമിഴ് നാടിന്റെ അരസു എസ് 10.22 സെക്കൻഡിൽ ഫിനിഷ് ചെയ്തു.ഇന്ത്യക്കാരന്റെ വേഗതയേറിയ നാലാമത്തെ സമയം രേഖപ്പെടുത്തിയാണ് ഫിനീഷ് ചെയ്തത്.
വനിതകളുടെ 100 മീറ്ററിൽ 27 കാരിയായ ധനലക്ഷ്മി 11.36 സെക്കൻഡിൽ ഒന്നാമതെത്തി സ്വർണം നേടി തമിഴ്നാടിന് ഇരട്ടി സന്തോഷം നൽകി.