തോ​മ​സ് വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്ത​ത്തോ​ടെ പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്.

തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ 25 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 26 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 477 പോ​യി​ന്‍റാണ് പാ​ല​ക്കാ​ടി​ന്. 19 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 20 വെ​ങ്ക​ല​വു​മാ​യി 428.5 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ര​ണ്ടാ​മ​തു​ണ്ട്.
മൂ​​​ന്നാം ദി​​​നം 4 റി​​​ക്കാ​​​ർ​​​ഡ്

മീ​​​റ്റി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ നാ​​​ലു മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കാ​​​ണ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യം വേ​​​ദി​​​യാ​​​യ​​​ത്. 20 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ 110 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ കെ. ​​​കി​​​ര​​​ണ്‍ 13.84 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ്താ​​​ണ് മെ​​​ഡ​​​ൽ നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്.

2015-ൽ ​​​തൃ​​​ശൂ​​​രി​​​ന്‍റെ മെ​​​യ്മോ​​​ൻ പൗ​​​ലോ​​​സ് സ്ഥാ​​​പി​​​ച്ച 13.94 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന റി​​​ക്കാ​​​ർ​​​ഡാ​​​ണ് കി​​​ര​​​ണ്‍ തി​​​രു​​​ത്തി​​​ക്കു​​​റി​​​ച്ച​​​ത്. ഇ​​​തേ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഡി​​​സ്ക​​​സ് ത്രോ​​​യി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡി​​​ന്‍റെ കെ.​​​സി. സ​​​ർ​​​വാ​​​ൻ 51.11 മീ​​​റ്റ​​​ർ പാ​​​യി​​​ച്ച് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്ഥാ​​​പി​​​ച്ച 50.42 മീ​​​റ്റ​​​ർ എ​​​ന്ന സ്വന്തം ദൂ​​​രം തി​​​രു​​​ത്തി.


4x100 മീ​​​റ്റ​​​ർ റി​​​ലേ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടീം 42.57 ​​​സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ്താ​​​ണ് റി​​​ക്കാ​​​ർ​​​ഡി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം താ​​​ര​​​ങ്ങ​​​ൾ 2019-ൽ ​​​സ്ഥാ​​​പി​​​ച്ച 42.59 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന സ​​​മ​​​യ​​​മാ​​​ണ് ഇ​​​ന്ന​​​ലെ തി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​ത്. 18 വ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 200 മീ​​​റ്റ​​​റി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യു​​​ടെ ടി.​​​എം. അ​​​തു​​​ൽ 21.77 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​യെ​​​ത്തി റി​​​ക്കാ​​​ർ​​​ഡി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു.