ജോഷിത, രഘ്വി തിളങ്ങി
Saturday, August 23, 2025 2:51 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ എ വനിതകള്‍ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എ വനിതകള്‍ ഒന്നാം ഇന്നിംഗ്സില്‍ 299നു പുറത്ത്. രഘ്വി ബിഷ്ത്, മലയാളി താരം വി.ജെ. ജോഷിത എന്നിവരുടെ പോരാട്ടമാണ് ഇന്ത്യ എ ടീമിനെ തകർച്ചയിൽനിന്നു കരകയറ്റിയത്.
153 പന്ത് നേരിട്ട രഘ്വി 93 റണ്‍സ് നേടി. ഒമ്പതാം നമ്പറായി ക്രീസിലെത്തിയ വയനാടുകാരി ജോഷിത, 72 പന്തില്‍ 51 റണ്‍സ് സ്വന്തമാക്കി. വയനാടുകാരിയായ മിന്നു മണി എട്ടാം നമ്പറിലെത്തി 89 പന്തില്‍ 28 റണ്‍സ് നേടി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ എ വനിതകള്‍ രണ്ടാംദിനം അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് സ്വന്തമാക്കി.