ട്രിവാൻഡ്രം മിന്നി
Saturday, August 23, 2025 2:51 AM IST
കാര്യവട്ടം: നിലവിലെ ചാന്പ്യാരായ ഏരീസ് കൊല്ലം സെയ് ലേഴ്സിനെ കീഴടക്കി അദാനി ട്രിവാൻഡ്രം റോയൽസിന്റെ തകർപ്പൻ പ്രകടനം. ആദ്യമത്സരത്തിൽ കൊച്ചിയോട് പരാജയപ്പെട്ട ട്രിവാൻഡ്രം, കൊല്ലത്തിനെ നാല് വിക്കറ്റിനു കീഴടക്കി.
സ്കോർ: ഏരിസ് കൊല്ലം സെയ് ലേഴ്സ് 20 ഓവറിൽ 164/9. അദാനി ട്രിവാൻഡ്രം റോയൽസ് 19 ഓവറിൽ 165/6. റിയ ബഷീർ (45 പന്തിൽ 62), എം. നിഖിൽ (15 പന്തിൽ 26), ഗോവിന്ദ് ദേവ് പൈ (24 പന്തിൽ 27), അബ്ദുൾ ബാസിത് (11 പന്തിൽ 20 നോട്ടൗട്ട്) എന്നിവരാണ് ട്രിവാൻഡ്രത്തിന്റെ ജയത്തിൽ നിർണായകമായത്.
ടോസ് നേടിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്ലം സെയ് ലേഴ്സിനുവേണ്ടി അഭിഷേക് നായര്‍ 36 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും അടക്കം 53 റണ്‍സും വത്സല്‍ ഗോവിന്ദ് 47 പന്തില്‍ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 63 റണ്‍സ് സ്വന്തമാക്കി ടീമിന്റെ ടോപ് സ്കോററായി.
രാഹുല്‍ ശര്‍മ (10) മാത്രമാണ് പിന്നീട് കൊല്ലത്തിന്റെ ഇന്നിംഗ്സിലെ മറ്റൊരു ഇരട്ടസംഖ്യ നേട്ടക്കാരന്‍. ട്രിവാന്‍ഡ്രത്തിനായി വി. അഭിജിത്ത് പ്രവീണ്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.