ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
Thursday, August 21, 2025 2:52 AM IST
രാജ്ഗിർ: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിനുള്ള 18 അംഗ ഇന്ത്യൻ പുരുഷ ടീം പ്രഖ്യാപിച്ചു. 2026ൽ ബൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പിനുള്ള യോഗ്യതാ മത്സരമായ ടൂർണമെന്റിൽ ഇന്ത്യ പൂൾ എയിൽ പോരാടും.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴ് വരെ ബീഹാറിലെ രാജ്ഗിറില്‍ നടക്കുന്ന മത്സരത്തിൽ ജപ്പാൻ, ചൈന, കസാക്കിസ്ഥാൻ എന്നിവരാണ് പൂൾ എയിലെ മറ്റ് ടീമുകൾ. ഓഗസ്റ്റ് 29ന് ചൈനയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 31ന് ജപ്പാനെയും സെപ്റ്റംബർ ഒന്നിന് കസാക്കിസ്ഥാനെയും നേരിടും.
ഇന്ത്യൻ ടീം:
ഗോൾകീപ്പർമാർ: കൃഷൻ ബി. പതക്, സൂരജ് കർക്കര.
ഡിഫൻഡർമാർ: സുമിത്, ജർമൻപ്രീത് സിംഗ്, സഞ്ജയ്, ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്.
മിഡ്ഫീൽഡർമാർ: രജീന്ദർ സിംഗ്, രാജ് കുമാർ പാൽ, ഹാർദിക് സിംഗ്, മൻപ്രീത് സിംഗ്, വിവേക് സാഗർ പ്രസാദ്.
ഫോർവേഡുകൾ: മന്ദീപ് സിംഗ്, ശിലാനന്ദ് ലക്ര, അഭിഷേക്, സുഖ്ജിത് സിംഗ്, ദിൽപ്രീത് സിംഗ്.
സ്റ്റാന്‍ഡ്ബൈ: നീലം സഞ്ജീവ് എസ്.എസ്., സെൽവം കാർത്തി.