ദക്ഷിത്തും എവ്ലിനും ജേതാക്കള്‍
Saturday, August 23, 2025 2:51 AM IST
കൊച്ചി: ഞാറക്കല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ടിടിഎഇ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 9 വിഭാഗത്തില്‍ യുടിടി ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയുടെ ദക്ഷിത് ഉണ്ണിക്കൃഷ്ണന് കിരീടം നേടി. ആലപ്പുഴ അക്കാദമിയുടെതന്നെ ധ്യാന്‍ കൃഷ്ണനെ 3-1നു പരാജയപ്പെടുത്തിയാണ് ദക്ഷിത് ജേതാവായത്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടിടി അക്കാദമിയുടെ എവ്ലിന് ലിസാ ജോജോ, ക്രൈസ്റ്റ് അക്കാദമിയുടെതന്നെ ഇഷിക രഞ്ജിത്തിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.
അണ്ടര്‍ 11 വിഭാഗം പെണ്‍കുട്ടികളില്‍ കോഴിക്കോട് അക്കാദമിയില്‍നിന്നുള്ള എഫ്. ഫാരിനും ആണ്‍കുട്ടികളില്‍ ഐസിഎന്നിന്റെ നരേഷ് കൃഷ്ണയും ജേതാക്കളായി.