മെഡലില്ലാ ദിനം
Sunday, August 24, 2025 3:37 AM IST
ചെന്നൈ: 64-ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ നാലാംദിനമായ ഇന്നലെ കേരള താരങ്ങൾക്ക് ഒരു മെഡൽ പോലും നേടാൻ സാധിച്ചില്ല.
പുരുഷ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ സ്വന്തം റിക്കാര്‍ഡ് തിരുത്തി ഒഡീഷയുടെ അനിമേഷ് കഴൂര്‍. 2024ല്‍ കുറിച്ച 20.65 സെക്കന്‍ഡ് ഇന്നലെ 20.63 സെക്കന്‍ഡ് ആക്കി അനിമേഷ് പുതുക്കി. ദേശീയ റിക്കാര്‍ഡും അനിമേഷിന്റെ (20.32) പേരിലാണ്.