സൂപ്പർ സെഞ്ചുറി സഞ്ജു
Monday, August 25, 2025 1:01 AM IST
കാര്യവട്ടം: കെസിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സീസണിലെ ഏറ്റവും ഉയർന്ന ലക്ഷ്യം (237) പിന്തുടർന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനെ, സൂപ്പർ താരം സഞ്ജു സാംസണ് സെഞ്ചുറിയുമായി (51 പന്തിൽ 121) നാല് വിക്കറ്റ് ജയത്തിലെത്തിച്ചു.
കൊല്ലം സെയ് ലേഴ്സിന് എതിരേ ത്രില്ലർ ചേസിംഗിൽ അവസാന പന്തിൽ ജയിക്കാൻ ആറ് റണ്‍സ് വേണ്ടിയിരുന്ന കൊച്ചിക്കായി മുഹമ്മദ് ആഷിക്ക് (18 പന്തിൽ 45 നോട്ടൗട്ട് ) സിക്സ് അടിച്ചു. സ്കോർ: കൊല്ലം 20 ഓവറിൽ 236/5. കൊച്ചി 20 ഓവറിൽ 237/6.
വിഷ്ണു വിനോദും (94) ക്യാപ്റ്റന്‍ സച്ചിന് ബേബിയും (91) മാത്രം 185 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ സ്കോര്‍ ഈ സീസണിലെ ഏറ്റവും ഉയരത്തിലെത്തി. ഓപ്പണര്‍ വിഷ്ണു വിനോദ് 41 പന്തില്‍ 10 സിക്സും മൂന്നു ഫോറും ഉള്‍പ്പെടെയാണ് 94 റണ്‍സ് നേടിയത്. 44 പന്തില്‍ ആറ് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു സച്ചിന് ബേബിയുടെ 91 റണ്‍സ്.